അന്ന് സിനിമയ്ക്ക് വേണ്ടി വണ്ണം വെക്കാനുള്ള ഇൻജക്ഷനുകൾ എടുത്തു, ഇന്ന് നടിമാർ പട്ടിണി കിടന്ന് വണ്ണം കുറക്കുന്നു- ഷീല

ഒരു കാലത്ത് യുവാക്കളുടെ സിരകളേ ത്രസിപ്പികയും മലയാള സിനിമയിലെ നിത്യ യൗവ്വനവുമായിരുന്നു ഷീല. മലയാളസിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് ഷീല. സത്യൻ നസൂർ, ജയൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി ഷീല തിളങ്ങിയിരുന്നു. ഷീല കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷീലയുടെ വാക്കുകളിലേക്ക്, ഭാഗ്യജാതകത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു. അന്ന് പകലും രാത്രിയും ഷൂട്ടിംഗ് ഉണ്ടാകും. രാവിലെ എട്ടു മുതൽ പത്തുവരെ ഒരെണ്ണം, രാത്രി പത്തു മുതൽ വെളുപ്പിന് രണ്ടു വരെ അടുത്തത്. രണ്ടു മുതൽ പത്തുവരെ മറ്റൊന്ന്. ഹിന്ദിയും തെലുങ്കും തമിഴും സിനിമകൾക്ക് ഇട്ട സെറ്റിൽ ചെറിയ ഫീസ് കൊടുത്താണ് രാത്രി മിക്ക മലയാള സിനിമകളും ഷൂട്ട് ചെയ്തിരുന്നത്. ഷീല പറയുന്നു. ഇന്ന് നടിമാർ പട്ടണി കിടന്ന് വണ്ണം കുറയ്ക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്ന് ഷീല പറയുന്നു. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നവർക്ക് വയർ നിറയെ ആഹാരം കഴിക്കാൻ യോഗമില്ലന്നും ഷീല വിമർശിക്കുന്നു

കഴിവുള്ള നടിമാർ പലരുമുണ്ടെങ്കിലും അവർക്കൊന്നും അർഹിച്ച പരിഗണന ലഭിക്കാറുമില്ല. മലയാള സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് ലേഡി സൂപ്പർ സ്റ്റാറായി മാറിയ നയൻതാരയ്ക്ക് പോലും നായകന്മാർക്ക് ഒപ്പം ഒന്നോ രണ്ടോ സീനുകൾ മാത്രമേ ലഭിക്കാറുള്ളുവെന്നും ഷീല പറയുന്നു. ഇന്ന് സിനിമ ലോകത്തുള്ള നടിമാർ എല്ലാം കഴിവുള്ളവരാണെന്നും എന്നാൽ താൻ അഭിനയിച്ച കാലഘട്ടത്തിലെ പോലെ നല്ല കഥാപാത്രങ്ങളെ ഇവർക്ക് ലഭിക്കുന്നില്ല. നായികയായി ഉയർന്നു വന്നിട്ടും നയൻതാരയ്ക്ക് പോലും നാല് സീനുകളിൽ കൂടുതൽ നായകന്റെ ഒപ്പം അഭിനയിക്കാൻ അവസരം കിട്ടുന്നില്ല, കറിവേപ്പില പോലെയാണ് അവസ്ഥയെന്നും ഷീല പറയുന്നു, ഇപ്പോൾ എല്ലാവരും സീരിയലിന്റെ മുന്നിലാണ് സ്ത്രീകൾ ഒന്നും തിയേറ്ററിൽ പോയി സിനിമകൾ കാണുന്നില്ലെന്നും ഷീല കൂട്ടിച്ചേർത്തു

മാദക വേഷങ്ങളിൽ തുടങ്ങി മലയാളത്തിലെ ശക്തമായ നായികാ വേഷങ്ങൾ ചെയ്ത ഷീല കീർത്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് പൊടുന്നനെ അഭിനയരംഗത്തു നിന്നും വിട്ട്, കുടുംബജീവിതത്തിനായി അജ്ഞാതവാസത്തിലേക്ക് ഒതുങ്ങിയത്. നസീറുമൊത്ത് നായികയായി 107 ചിത്രങ്ങളിലഭിനയിച്ച് ഷീല റെക്കോർഡിട്ടിരുന്നു. കാവ്യമേള, ചെമ്മീൻ, കുട്ടിക്കുപ്പായം, അനുഭവം, ഒരു പെണ്ണിൻറെ കഥ, അഗ്നിപുത്രി, അരനാഴിക നേരം, അശ്വമേധം, കടൽപ്പാലം, വാഴ്വേമായം, ഭാര്യമാർ സൂക്ഷിക്കുക, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ, കള്ളിച്ചെല്ലമ്മ, പൂന്തേനരുവി, തുലാഭാരം, വെളുത്ത കത്രീന തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും പ്രേംനസീറിനേയും മധുവിനേയും കൊട്ടാരക്കര ശ്രീധരൻ നായരേയും മറികടന്ന് തനിയ്ക്കർഹമായ ഇരിപ്പിടം നേടിയെടുത്തത്. അക്കാലത്ത് പ്രമുഖ നടന്മാരെക്കാളും പ്രതിഫലവും അവർ വാങ്ങി. ഷീല എന്ന താരം ചലച്ചിത്രനിർമ്മിതിയിൽ നേരിട്ട് ഇടപെട്ടു. ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്ന ഷീല എന്ന നടി സ്ത്രീയ്ക്ക് അപ്രാപ്യമായിരുന്ന കണ്ണാടിത്തട്ടുകൾ പൊട്ടിച്ച് ഉയരങ്ങളിലേയ്‌ക്കെത്തുകയും ചെയ്തു.