വേറൊരാളായിരുന്നു ഭർത്താവെങ്കിൽ ഈ നിലയിൽ എത്തില്ലായിരുന്നു- സോന നായർ

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സോന നായർ. മലയാളികൾക്ക് പ്രിയങ്കരിയായതാരം വിവാഹത്തിനുശേഷമാണ് അഭിനയത്തിൽ സജീവമാകുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തിൽ തുടക്കകാരിയായി. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി.

സിനിമ ജീവവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു. വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ, ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നെന്ന് സോന നായർ പറയുന്നു

എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സോന നായർ പറഞ്ഞു.