തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും കോഴിക്കോടും നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചെന്ന് പി.എസ്.സി

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എറണകുളത്തും കോഴിക്കോടും നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തീരുമാനിച്ചിരുന്ന ഇന്‍്റര്‍വ്യൂ ആണ് മാറ്റിവച്ചതെന്ന് പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും പ്രമാണ പരിശോധനയും ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്‍്റര്‍വ്യൂവും മാറ്റിവച്ചെന്ന് ഇന്നലെ അറിയിച്ചിരുന്നു.

എറണാകുളത്തും കോഴിക്കോടും നിശ്ചയിച്ചിരുന്ന ഇന്‍്റര്‍വ്യൂവിന് മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എറണാകുളത്തും കോഴിക്കോടും കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച്‌ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.