എന്റെ വളർത്തു പുത്രന് അമ്മേടെ സ്വർണ ഉണ്ടക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ-പൈങ്കിളി

ചക്കപ്പഴം എന്ന ടിവി സീരിയല്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.ഉപ്പും മുളകും സീരിയലിന് ലഭിച്ചതു പോലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്.ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമാണ് സീരിയലിലെ കഥാപാത്രങ്ങള്‍.ഇവര്‍ ചേര്‍ന്ന് ഒരുക്കുന്ന രസകരമായ സംഭവങ്ങളാണ് ഓരോ എപ്പിസോഡുകളിലും പുറത്ത് എത്തുന്നത്.അശ്വതി ശ്രീകാന്ത്,എസ്പി ശ്രീകുമാര്‍,അര്‍ജുന്‍ സോമശേഖര്‍ എന്നിവരാണ് സീരിയലിലെ പ്രധാന താരങ്ങള്‍

നിരവധി ബാലതാരങ്ങളും പരമ്പരയിൽ വേഷം ഇടുന്നുണ്ട്. പൈങ്കിളി എന്ന കഥാപാത്രത്തിന്റെ മകനായി ആയി വേഷം ഇടുന്ന റൈഹുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. സ്ക്രീനിലെ മകന് ആശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ പൈങ്കിളി ആയെത്തുന്ന ശ്രുതി പങ്ക് വച്ച ഒരു വീഡിയോ ആണ് ഏറെ വൈറൽ ആകുന്നത്.പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലോട്ട് കടന്ന് വന്ന എന്റെ വളർത്തു പുത്രന് അമ്മേടെ സ്വർണ ഉണ്ടക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ എന്ന കാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവെച്ചത്.


പരമ്പരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്ന് ശ്രുതി നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു.കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതി മറുപടി പറഞ്ഞത്.സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇതിനകം വൈറലാണ്.