‘അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല! അവളുടെ ചെവിക്കുറ്റിയ്ക്ക് എന്റെ വക ഒരടി:ആദിത്യന്‍ ജയന്‍ പറയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിന്റെ പുറത്താകലും തുടര്‍ന്നുണ്ടായ സംഭവങ്ങളും വന്‍ വിവാദം ആയിരുന്നു. ഷോയില്‍ നിന്നും പുറത്തായി വിമാനത്താവളത്തില്‍ എത്തിയ രജിത്തിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ആള്‍ക്കാരാണ് തടിച്ചു കൂടിയത്. കൊറോണ കാലത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയതില്‍ രജിത് കുമാറിനും മറ്റുള്ളവര്‍ക്കും എതിരെ കേസ് എടുത്തിരുന്നു. ചിലര്‍ അറസ്റ്റിലാവുകയും ചെയ്തു. രജിത് കുമാറിനെ പുറത്താക്കിയതിന് എതിരെ പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോളിതാ ആദിത്യന്‍ ജയനും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. രജിത്തിനെ പിന്തുണച്ചാണ് ആദിത്യന്‍ ജയന്‍ രംഗത്ത് എത്തിയത്.

ഒന്നും പറയാനില്ല, നിഷേധിയയാ ഒരു പെണ്ണിന്റെ മുന്നില്‍ ഇത്രയും സോറി സര്‍ പറയരുതായിരുന്നു. അതിനുള്ള ഒരു യോഗ്യതയുമില്ലാത്ത ഒരു യൂസ് ലെസ്സ്. ഒരു മനുഷ്യന്‍ ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണം. എന്റെ വക അടി അവളുടെ ചെവിക്കുറ്റക്ക്. വേദനയോടെയാണെങ്കിലും തന്റെ മനസ്സിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണ്. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്. ആ ഭയം ആര്‍ക്കോ എവിടെയോ തട്ടിയെന്നും ആദിത്യന്‍ കുറിക്കുന്നു.

ഇതില്‍ അവളെ മാത്രമേ കുറ്റം പറയാന്‍ പറ്റൂ എന്നും അദ്ദേഹം ഇത്രയും തവണ മാപ്പ് പറഞ്ഞപ്പോള്‍ ആ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാമായിരുന്നുവെന്നും ആദിത്യന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവള്‍ ഇന്ന് സ്റ്റാറായേനെവെന്നും ആ ഫുക്രുവിനെയൊക്കെ എടുത്ത് പുറത്തുകളയേണ്ട സമയം കഴിഞ്ഞുവെന്നും ആദിത്യന്‍ പറയുന്നു. അവന്‍ ചെയ്ത പല പ്രവര്‍ത്തിയും തെറ്റായിരുന്നുവെന്നും ബിഗ് ബോസ് ഇതേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ആദിത്യന്‍ തന്റെ കുറിപ്പിലൂടെ പറയുന്നു.രജിത് കുമാറിന് താന്‍ കട്ടസപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും അറിയാതെ ഓരോ നിമിഷവും അദ്ദേഹത്തിനോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ആദിത്യന്‍ മുന്‍പും പറഞ്ഞിരിക്കുന്നു.

അതേസമയം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ വന്‍ ജനക്കൂട്ടം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ഇത്രയും ജനങ്ങള്‍ തടിച്ചു കൂടിയതിന് പോലീസ് കേസും എടുത്തിരുന്നു. ഇപ്പോള്‍ രജിത് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. താന്‍ അധ്യാപന ജോലി ഉപേക്ഷിക്കുന്ന കാര്യ പരിഗണിക്കുകയാണെന്ന് ആണ് രജിത് കുമാര്‍ പറഞ്ഞത്. ജോലി ഉപേക്ഷിക്കുന്നത് സാമൂഹ്യ സേവനത്തിന് വേണ്ടിയാണെന്നും രജിത് കുമാര്‍ പറഞ്ഞു.

താന്‍ ഒളിവില്‍ ആയിരുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും രജിത് പറയുന്നു. ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് രജിത്ത് പറഞ്ഞു. ആലുവ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.