Wednesday, May 15, 2024, 02 :18 PM
Home health ഓസ്ട്രേലിയക്ക് പിന്നാലെ അമേരിക്കയും അപകട സൂചന പുറത്ത് വിട്ടു,22 ലക്ഷം മരണം ഉണ്ടായേക്കാം

ഓസ്ട്രേലിയക്ക് പിന്നാലെ അമേരിക്കയും അപകട സൂചന പുറത്ത് വിട്ടു,22 ലക്ഷം മരണം ഉണ്ടായേക്കാം

കൊറോണ ബാധിച്ച ആളുടെ മൃതദേഹ സംസ്കാരം അമേരിക്കയിൽ

മാർച്ച് 17നു ഓസട്രേലിയൻ ആരോഗ്യ വകുപ്പ് അധികൃതർ പുറത്ത് വിട്ട കണക്കുകൾ കേട്ട് ലോകം ഞെട്ടിയിരുന്നു. കൊറോണ ഓസ്ട്രെലിയയിൽ 20 മുതൽ 60 ശതമാനം വരെ ജനങ്ങളേ ബാധിക്കാം എന്നും 1.5 ലക്ഷം പേർ മരിക്കാം എന്നും ആയിരുന്നു മുന്നറിയിപ്പ്. ഇപ്പോൾ ഇതാ അമേരിക്കയും  കണക്ക് കൂട്ടൽ പുറത്ത് വിട്ടു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അമേരിക്കയില്‍ 22 ലക്ഷം ആളുകൾ മരിക്കാം എന്ന കണക്കാണ്‌ പുറത്ത് വിട്ടിരിക്കുന്നത്

ജനങ്ങൾ ജാഗ്രത പാലിക്കുക. രോഗം തടയുക, വൈറസിനെ പ്രതിരോധിക്കുക. എല്ലെങ്കിൽ വൻ ദുരന്തത്തിനു അമേരിക്ക സാക്ഷ്യം വഹിക്കേണ്ടിവന്നേക്കും.

ഇറാനിലെ മോർച്ചറി

ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വിദഗ്ദ സംഘവും ഈ പുറത്ത് വിട്ട കണക്കുകൾ അംഗീകരിക്കുകയാണ്‌. രോഗത്തേ ഉടൻ നിയന്ത്രിക്കുക. മരുന്നും വാക്സിനും ഇല്ലെങ്കിലും പ്രതിരോധത്തിലൂടെ കോവിഡ് 19നെ പൂർണ്ണമായി ഇല്ലാതാക്കാം. അത് നമ്മൾ ചെയ്തില്ലെങ്കിൽ ലോകത്ത് വരുന്നത് വലിയ വിനാശം ആയിരിക്കും എന്നും പറയുന്നു. കഴിഞ്ഞ 2 നൂറ്റാണ്ട് കാലത്തിനുള്ളിലേ ഏറ്റവും വലിയ മഹാ രോഗമായി ഇത് മാറിയേക്കാം എന്നും ബ്രിട്ടീഷ് ഗവേഷക സംഘം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസറായ നെയില്‍ ഫെര്‍ഗുസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധ രൂക്ഷമായ മേഖലകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ ഓസ്ട്രേലിയയിലും അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ ഇത്രയും ആളുകൾ മരിക്കും എന്ന് ഇതിന്‌ ഒരു അർഥവും ഇല്ല. നോക്കി നിന്നാൽ അപകടം. ആ അപകടത്തിന്റെ ആഴം ഇത്രമാത്രം എന്നാണ്‌ മുന്നറിയിപ്പിന്റെ അർഥം. 1918ലുണ്ടായ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി താരതമ്യപ്പെടുത്തിയാണ് 2019ലെ കൊറോണ വ്യാപനത്തിന്റെ പ്രതീക്ഷിത ആഘാതത്തെ ഗവേഷകസംഘം കണക്കുകൂട്ടുന്നത്.

അമേരിക്കയിൽ 22 ലക്ഷം പേർ മരിക്കും എന്നു പറയുമ്പോൾ ആ അപകടം മുൻ കൂട്ടി കണ്ട് ഒരു 22 ലക്ഷത്തിൽ ഒരാളേ പോലും കോവിഡ് – 19നു വിട്ടു കൊടുക്കാതിരിക്കാനാണ്‌ ഈ മുന്നറിയിപ്പ് എന്നും പറയുന്നു. ഓസ്ട്രേലിയയിൽ 1.5 ലക്ഷം പേർ മരിക്കും എന്ന സാധ്യത ചൂണ്ടിക്കാണിച്ച് അത്രയും ആളുകളേയും രക്ഷിക്കുകയാണ്‌ ലക്ഷ്യം. മുന്നറിയിപ്പ് ആശങ്ക ഉണ്ടാക്കനല്ല. ദുരന്തം 100 ശതമാനം ഒഴിവാക്കാനാണ്‌ എന്നും പറയുന്നു. മുമ്പ് യൂറോപ്യൻ ജന സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം മരിച്ച് പോയ മഹാ രോഗങ്ങൾ ഉണ്ടായ ചരിത്രവും പാശ്ചാത്യർക്ക് മുന്നിൽ ഉണ്ട്. അതിനാൽ തന്നെ വൻ പ്രതിരോധം അവിടങ്ങളിൽ തുടങ്ങി കഴിഞ്ഞു