അഭിഭാഷകന്‍ വീട്ടില്‍ മരിച്ചനിലയില്‍, ജൂനിയര്‍ അഭിഭാഷകര്‍ക്കെതിരേ കുറിപ്പ്

തിരുവനന്തപുരം : തലസ്ഥാനത്ത് അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി.എസ്. അനിലിനെ വീട്ടിനുള്ളി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം.

തുടർന്ന് സഹപ്രവർത്തകൻ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം എന്നാണ് അറിയാനാകുന്നത്

രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പില്‍ ആരോപിക്കുന്നത്.”ആദ്യമായും അവസാനമായുമാണ് ഞാന്‍ ഈ ഗ്രൂപ്പില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ) മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്.

എന്റെ പേര് അനില്‍ വി.എസ്. ജൂനിയര്‍ അഡ്വക്കേറ്റ് ആണ്. ഒരേ ഓഫീസിലെ രണ്ട് ജൂനിയര്‍ അഡ്വക്കേറ്റ്‌സിന്റെ ഹരാസ്‌മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ ഇവിടം വിടുകയാണ്. മിഡ്‌നൈറ്റില്‍ ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു സിറ്റുവേഷന്‍ ഫെയ്‌സ് ചെയ്തിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു”, എന്നാണ് കുറിപ്പിലുള്ളത്.