പിണറായിക്ക് ​ഗുണ്ടയുടെ ബോഡി ലാം​ഗ്വേജ്, പിണറായി എനിക്ക് മുന്നിൽ നത്തിങ്ങ്- അഡ്വ കൃഷ്ണരാജ്

പിണറായി വിജയൻ അധമനാണെന്ന് സ്വപന സുരേഷിന്റെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ്. ഒരു മുഖ്യമന്ത്രിക്കു ചേരാത്ത രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരാളെ അധമൻ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക. എന്നെ സംബന്ധിച്ചിടത്തോളം പിണറായി ഒരു സാധരണ മനുഷ്യനാണ്, അതും രാജ്യദ്രോഹ പ്രവൃത്തി ചെയ്യുന്ന ഒരു വ്യക്തി. പിണറായി ഒരു ​ഗുണ്ടയാണോയെന്ന് എനിക്കറിയില്ല… ഒരു ​ഗുണ്ടയുടെ ബോഡി ലാം​ഗ്വേജാണ് അദ്ദേഹത്തിന്. നികവധി മോശം വാക്കുകൾ അദ്ദേഹത്തിന്റെ വായിൽ നിന്നും വീഴാറുണ്ട്. ഒരു മുഖ്യമന്ത്രിക്കു ചേർന്ന ഒരു പ്രവൃത്തിയല്ല അദ്ദേഹത്തിന്. തനിക്കു നേരെ മരണ ഭീഷണിയൊന്നും വേണ്ടെന്നും മരണം എല്ലാവർക്കും ഒന്നേയുള്ളൂവെന്നും അഡ്വ കൃഷ്ണരാജ് കർമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ പോക്ക് ഇപ്പോൾ ജിഹാദിയുടെ പുറകെയാണ്, ഐഎസിലേക്കുള്ള റിക്രൂട്ടിം​ഗ് ഹബ്ബാണ് ഇപ്പോൾ കേരളം. കേരളത്തിന് കാഷ്മീരാകാതെ എത്ര നാൾ പിടിച്ചു നിൽക്കാനാവുമെന്നറിയില്ലെന്നും അഡ്വ. കൃഷ്ണരാജ് പറഞ്ഞു. കേരളത്തിൽ ആദ്യം ബ്രിട്ടീഷുകാരു വന്ന് കുറെപ്പേര് ക്രിസ്ത്യാനികളാക്കി. പിന്നെ കുറച്ചുപേര് വന്ന് കുറെപ്പേരെ മുസ്ലീമാക്കി. എന്നിട്ടും കേരളം ഭാരതത്തിന്റെ സംസ്ക്കാരം കാത്തുസൂക്ഷിക്കുന്നു.

ജിഹാദികളുടെ ഒരു ഭരണമാണ് ഇപ്പോൾ നടക്കുന്നത്. കമ്യൂണിസ ഭരണമെന്നത് ഹിന്ദുക്കൾക്കെതിരെയാണ് ഇപ്പോൾ. മുസ്ലീമിന്റെയൊക്കെ നക്കാപ്പിച്ച വാങ്ങിയാണ് ഇവർ ജീവിക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാവരും ന്യൂനപക്ഷങ്ങളെ പിന്താങ്ങുന്നതെന്നും അഡ്വ കൃഷ്ണരാജ് കർമ ന്യൂസിനോട് പറഞ്ഞു