കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന്
കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ജ​ഗദീഷ്, ടിനി ടോം, നാദിർഷ, ബാബു രാജ് തുടങ്ങി നിരവധി താരങ്ങളാണ് സുരേഷ് ​ഗോപിയോട് സ്നേഹ സംഭാഷണങ്ങൾ നടത്താൻ ഓടിയെത്തിയത്.

ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997-ലാണ് സുരേഷ് ​ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്നപേരിൽ നടത്തിയ മെഡിക്കൽക്യാമ്പിലേക്കാണ് സുരേഷ് ​ഗോപി എത്തിയത്. എന്നാൽ, ജനറൽ ബോഡി മീറ്റിം​ഗിൽ പങ്കെടുക്കുന്നത് കാൽനൂറ്റാണ്ടിന് ശേഷമാണ്.

1994 മെയ് 31-ന് സുരേഷ് ​ഗോപിയുടെ നേതൃത്വത്തിലാണ് അമ്മ എന്ന സംഘടന ഉദയം കൊണ്ടത്. ചിത്രീകരണ വേളയിൽ നിർമാതാവിനോട് ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ സുരേഷ് ​ഗോപി നേരിട്ട ദുരനുഭവമാണ് സംഘടന ഉണ്ടാകാൻ ഇടയാക്കിയത്.

മകന്റെ വിയോഗത്തിൽ ദു:ഖിതനായിരിക്കുന്ന സിദ്ദിഖിനോട് ആശ്വാസവാക്കുകളും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ​ഗോപിയെ താര സംഘടന ആദരിക്കുകയും ചെയ്തു.