ഭാര്യയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിനെ കാണാനില്ല, പുഴയില്‍ ചാടിയെന്ന് സംശയം

ആലപ്പുഴ. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല പുറത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി. കുളനട സ്വദേശി അരുണ്‍ ബിബുവിന്റെ ഭാര്യ ലിജിയാണ് മരിച്ചത്. കാണാതായ അരുണിന്റെ കാര്‍ പോലീസ് വെണ്‍മണി പുലക്കടവ് പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി.

യുവാവിനെ കണ്ടെത്താനായി അച്ചന്‍കോവിലാറ്റില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ലിജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പന്തളത്തെ ആശുപത്രിയല്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് അരുണിന് കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരു കാര്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുണ്‍ പുഴയില്‍ ചാടിയെന്നാണ് പോലീസിന്റെ നിഗമനം. പോലീസും അഗ്നിരക്ഷ സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.