വന്ദേഭാരതിന്റെ വിജയത്തിന് പിന്നാലെ കേരളത്തിലേക്ക് വന്ദേ സാധാരണ്‍ വരുന്നു, എറണാകുളം ഗുവാഹട്ടി റൂട്ടില്‍ സര്‍വീസ്

ചെന്നൈ. കേരളത്തില്‍ വന്ദേഭാരത് വന്‍ വിജയമായതിന് പിന്നാലെ വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസും കേരത്തിലേക്ക്. ട്രെയിനിന്റെ ആദ്യ റേക്ക് ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് വിവരം. എറണാകുളം ഗുവാഹട്ടി റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. വന്ദേഭാരതിലേക്കാളും ചെലവ് കുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.

അതേസമയം വന്ദേ സാധാരണിന്റെ പരീക്ഷണ ഓട്ടം പൂർത്തിയായി. ആദ്യ ബാച്ചിൽ അഞ്ച് സർവീസുകളാണ് അനുവദിക്കുന്നത്. ഇതിൽ ഒന്നായിരിക്കും കേരളത്തിന് ലഭിക്കുക. എറണാകുളം ഗുവാഹാട്ടി റൂട്ടിന് പുറമെ പാട്‌ന ന്യൂഡല്‍ഹി, ഹൗറ- ന്യൂഡല്‍ഹി, ഹൈദരാബാദ് ന്യൂഡല്‍ഹി, മുംബൈ ന്യൂഡല്‍ഹി റൂട്ടിലും വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസ് അനുവദിക്കും എന്നാണ് വിവരം.

ട്രെയിനില്‍ 22 കോച്ചുകളിലായി 1834 പേര്‍ക്ക് ഒരു സമയത്ത് യാത്ര ചെയ്യാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ഒരുക്കുകയാണ് വന്ദേസാധാരണിന്റെ ലക്ഷ്യം. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് സര്‍വീസ്. അടുത്ത വര്‍ഷത്തോട് 23 റൂട്ടുകളില്‍ കൂടെ വന്ദേ സാധാരണ്‍ പുറത്തിറക്കും.