‘എന്തുമാകാം എന്ന ചിന്തയാണ് അക്രമികൾക്ക്’ – ഹൈക്കോടതി

കൊച്ചി. പോപ്പുലർ ഫ്രണ്ട് കോടതി ഉത്തരവുകൾ ലംഘിച്ച് നടത്തിയ ഹർത്താലിനെ തിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എൻഐഎ നടത്തിയ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുന്നത് നിയമ സംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്. എന്തുമാകാം എന്ന ചിന്തയാണ് അക്രമികൾക്ക് – ഹൈക്കോടതി വിമർശിച്ചു.

ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടെന്ന് നിയമലംഘനങ്ങൾ നടക്കുന്നത് എന്ന് കോടതി കുറ്റപ്പെടുത്തി. ഹർത്താലിൽ കെ.എസ്.ആർ ടി സി ബസുകൾക്കെതിരായ അക്രമത്തെയും ഹൈക്കോടതി വിമർശിക്കുകയുണ്ടായി. bശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആർ ടി സിയെ തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനാധിപത്യപരമായ പണിമുടക്കിന് കോടതി എതിരല്ല. എന്നാൽ വെള്ളിയാഴ്ചത്തെ മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ആഹ്വാനം ചെയ്തവർക്കായിരിക്കുമെന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. എൻഐഎ പരിശോധനയുടെ പേര് പറഞ്ഞു പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിൽ കേരളത്തിലൂടനീളം വൻ അക്രമാണ് അഴിച്ചുവിടപ്പെട്ടത്. നിർബന്ധിച്ച് കടയടപ്പിക്കലും പൊതുമുതൽ നശിപ്പിക്കലും ഹർത്താലിന്റെ പേരിൽ അരങ്ങേറി. പലയിടത്തും കലാപാഹ്വാനവുമായി അക്രമികൾ അഴിഞ്ഞാടുകയായിരുന്നു.