ബീഫ് കറി, മീൻ പൊള്ളിച്ചത്… ഉച്ചയൂണിനു അമ്മയെ മിസ് ചെയ്തെന്ന് താരസുന്ദരി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു. താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

താരം കുറച്ചു ദിവസങ്ങളായി ഷൂട്ടിംഗ് ലൊക്കേഷനിലും അവിടുത്തെ താമസ സ്ഥലത്തുമാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഗൃഹാതുരത ഓർമ്മകൾ അഹാന ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്ന് അഹാന കുറിക്കുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ നിറയെ ഭക്ഷണം തന്നു വഷളാക്കുന്നു എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നു.

അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്