ഹൂല ഹൂപ്പ് ഡാൻസുമായി അഹാന കൃഷ്ണ, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. നായിക നടിയായി തിളങ്ങുന്ന താരം സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അടുത്തിടെ തനിക്ക് കോവിഡ് പിടിപെട്ട വിവരവും താരം പങ്കുവെച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്ന നടി ഒടുവില്‍ കോവിഡ് നെഗറ്റീവായിരുന്നു

എന്നാൽ ഇപ്പോൾ അഹായുടെ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ഒരു ഹൂല ഹൂപ്പിങ് ഡാന്‍സ് വീഡിയോയുമായിട്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് അഹാനയുടെ അമ്മ സിന്ധുകൃഷ്ണയാണ്.അഹാന അമ്മയെ എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനില്‍ക്കുന്ന ഏക ആള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വീഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്.