അച്ഛൻ വിടുവായത്തം പറയുന്ന ആളല്ല; ന്യൂസ് ഒക്കെ നല്ലതാ, പക്ഷെ കുറച്ച്‌ മര്യാദ വേണം അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസിൽ ഇടം നേടി. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രരണങ്ങളിൽ സജീവമാണ് താരം . വീടുകൾ തോറും കയറിയും മറ്റും വോട്ട് ചോദിച്ച് സജീവമാണ് കൃഷ്ണകുമാർ.കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ നവ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

എന്നാൽ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളും ഇതിനിടയിൽ ഉയർന്നു വന്നു. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നത്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

തൻറെ പിതാവ് കൃഷ്ണകുമാർ ബീഫ് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. അമ്മ തനിക്ക് ബീഫ് വെച്ചു തരാറുണ്ടെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ അങ്ങനെ താൻ പോസ്റ്റിൽ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും അഹാന. തന്റെ പിതാവ് സെൻസിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു.

‘താനും തൻറെ പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവർക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെൻറെ കുടുംബത്തിൻറെ അഭിപ്രായമാക്കി മാറ്റുന്നു. തൻറെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തൻറെ അഭിപ്രായമാക്കി മാറ്റുന്നു,’ അഹാന ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ കുറിച്ചു. മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്ളീസ് ഡാ’ എന്നും അഹാനയുടെ പോസ്റ്റിൽ പറയുന്നുണ്ട്.