2018-ല്‍ സി.എ.ജി കണ്ടെത്തിയ മറിച്ചുനല്‍കല്‍ തട്ടിപ്പ് AIക്യാമറയിലും ആവര്‍ത്തിച്ച് കെൽട്രോൺ

തിരുവനന്തപുരം: ‘ടേണ്‍ കീ’ തട്ടിപ്പാണ് കെല്‍ട്രോണ്‍ നടത്തുന്നതെന്നാണ് 2018-ല്‍ സി.എ.ജി. കണ്ടെത്തിയിരുന്നു. ഇതേ തട്ടിപ്പ് തന്നെ AIക്യാമറയിലും കെൽട്രോൺ ആവര്‍ത്തിച്ചിരിക്കുന്നത്. ‘ടേണ്‍ കീ’ തട്ടിപ്പാണ് കെല്‍ട്രോണ്‍ നടത്തുന്നതെന്നാണ് 2018-ല്‍ സി.എ.ജി. കണ്ടെത്തിയത്. നിര്‍മിതബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി കെല്‍ട്രോണിന് നല്‍കുന്നത് 2019 ജനുവരിയിലാണ്. എല്ലാജോലികളും പൂര്‍ത്തിയാക്കി നല്‍കാമെന്നുകാണിച്ച് കരാര്‍ ഏറ്റെടുക്കുന്നരീതിയാണ് ‘ടേണ്‍ കീ’ രീതി.

സര്‍വീസ് പ്രൊവൈഡര്‍ എന്നരീതിയില്‍ സര്‍ക്കാരില്‍നിന്ന് ഉയര്‍ന്നവിലയ്ക്ക് കരാറേറ്റെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് മറിച്ചുനല്‍കുന്നു. ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ ‘പ്രോജക്ട് മോണിറ്ററിങ് യൂണിറ്റാ’യാണ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് കെല്‍ട്രോണിന് പുറംകരാര്‍ നല്‍കാന്‍ അധികാരമില്ല. എന്നാൽ 232 കോടിയുടെ പദ്ധതി 151 കോടിക്ക്കെൽട്രോൺ എസ്.ആര്‍.ഐ.ടി.ക്ക് മറിച്ചു നൽകുകയായിരുന്നു.

കെല്‍ട്രോണ്‍പോലുള്ള ടോട്ടല്‍ സര്‍വീസ് പ്രൊവൈഡറായി അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍വകുപ്പുകളുടെ പദ്ധതി ഏല്‍പ്പിച്ചാലും അതിന്റെ ടെന്‍ഡര്‍നടപടികളെല്ലാം വകുപ്പുകള്‍തന്നെ പരിശോധിച്ച് തീരുമാനിക്കണമെന്നാണ് നിയമം. കെല്‍ട്രോണിന്റെ കാര്യത്തില്‍ ഇക്കാര്യം സര്‍ക്കാര്‍വകുപ്പുകളും ലംഘിക്കുന്നു. ക്യാമറ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം കെല്‍ട്രോണിനു മാത്രമാണെന്നും വകുപ്പിന് ഉത്തരവാദിത്വമില്ലെന്നുമാണ് ഇതേക്കുറിച്ച് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.