നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി

ന്യൂഡല്‍ഹി. എയര്‍ ഇന്ത്യ വിമാനങ്ങള് നവംബര്‍ 19ന് പറക്കാന്‍ അനുവദിക്കില്ലെന്ന് ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവനുപമായ ഗുര്‍പത്വന്ദ് സിങ് പന്നൂന്‍. 19 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും ഗുര്‍പത്വന്ദ് പറയുന്നു. അതേസമയം 19ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞുകിടക്കണമെന്നും ഭീഷണിയുണ്ട്.

അതേസമയം ഭീഷണയില്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേര് വിമാനത്താവളത്തിന് ഇടണമെന്നും ഭീഷണിയുണ്ട്. സിഖ് വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അന്നേ ദിവസം മറുപടി നല്‍കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. ഹമാസ് നടത്തിയത് പോലെ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും നരേന്ദ്രമോദി സ്‌റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുര്‍പത്വന്ദ് സിങ് ഭീഷണിപ്പെടുത്തിയിരുന്നു.