ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായി! വയര്‍ മറച്ചു പിടിച്ച് താരം?

തമിഴിലൂടെ തുടങ്ങി പിന്നീട് ബോളിവുഡിലെത്തി ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നായികയായി മാറിയ ഐശ്വര്യ റായ് ആണ് സോഷ്യൽ മീഡിയ ആകെ ഇപ്പോൾ ചർച്ച വിഷയം. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയ സിനിമയിലെത്തിയ താരം. സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള ഐശ്വര്യ, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ജനപ്രീയയാണ് എന്നതാണ് വാർത്താക്ക പ്രാധാന്യമേറുന്നത്.

കഴിഞ്ഞ ദിവസം ഐശ്വര്യയുടെ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്തിനു പിറകെയാണ് സോഷ്യല്‍ മീഡിയയിലാകെ സംശയവുമായി ഒരു ചോദ്യമുയരുന്നത്. കാഷ്വല്‍ വസ്ത്രം ധരിച്ചായിരുന്നു ഐശ്വര്യ എയര്‍പോര്‍ട്ടില്‍ എത്തിയത്. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായുള്ള യാത്രകളുടെ തിരക്കിലാണ് ഐശ്വര്യ ഇപ്പോള്‍. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ യാത്രയും. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സോഷ്യല്‍ മീഡിയയിൽ ഐശ്വര്യ റായ് ഗര്‍ഭിണിയാണോ എന്ന ചോദ്യമുയരുകയാണ്.

ഐശ്വര്യ റായ് ഗര്‍ഭിണിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിലരൊക്കെ താരം ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച് പറയുന്നു. ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയാണെന്നും ആരാധ്യയ്‌ക്കൊരു അനിയനോ അനിയത്തിയോ പിറക്കാന്‍ പോവുകയാണെന്നും സോഷ്ല്‍ മീഡിയ പറയുന്നു. താരം ലൂസായ വസ്ത്രം ധരിച്ചത് തന്റെ വയര്‍ പാപ്പരാസികളില്‍ നിന്നും മറച്ചു പിടിക്കാന്‍ വേണ്ടിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നിരവധി പേരാണ് കമന്റുകൾ വഴി ഇക്കാര്യം പറയുന്നത്.

ഇതിനു മുൻപും ഐശ്വര്യയെക്കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതാണ്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ഐശ്വര്യ അപ്പോൾ പ്രതികരിച്ചിട്ടില്ല. അതേസമയം താരം ഗര്‍ഭിണിയല്ലെന്നും അല്‍പ്പം തടി വച്ചതാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. 2018 ല്‍ പുറത്ത് വന്ന ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐശ്വര്യയുടെ സിനിമ തീയേറ്ററിലെത്തുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനിലൂടെ ഐശ്വര്യ തമിഴിലേക്കും മടങ്ങിയെത്തുകയാണ്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. തൃഷ, കാര്‍ത്തി, വിക്രം, ജയം രവി, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എആര്‍ റഹ്‌മാന്‍ ആണ് സംഗീതം. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നന്ദിനിയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ സെറ്റില്‍ നിന്നും സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടേയും തൃഷയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് ശക്തമായി തിരികെ വരികയാണ്. ഐശ്വര്യയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഐശ്വര്യ റായ് ഇപ്പോൾ.