‘ഫിറ്റ്നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്വിരാജ്, അടുത്തക്കാലത്താണ് ഈ താല്‍പര്യം ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് മാത്രം’

ഫിറ്റ്നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്യുരാജ് എന്ന് അദ്ദേഹത്തിന്റെ ഫിസിക്കല്‍ ട്രെനിയറായ അജിത്ത് ബാബു. അടുത്തക്കാലത്താണ് ഈ താല്‍പര്യം ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് മാത്രമേയുള്ളൂവെന്നും അജിത് പറയുന്നു. ഓരോ കഥാപാത്രത്തിനും അനുസരിച്ച് പൃഥ്യുരാജ് നടത്തുന്ന മേക്കോവറുകള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഫിറ്റ്നെസില്‍ തന്നെക്കാള്‍ അനുഭവ പരിചയം ഉളളയാളാണ് പൃഥ്വിരാജ് എന്നും അജിത് പറയുന്നു.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഫിറ്റ്നെസില്‍ എന്നെക്കാള്‍ അനുഭവ പരിചയം ഉളളയാളാണ് പൃഥ്വിരാജ്. ഒരു കുടുംബ സുഹൃത്താണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഒരു പ്രമുഖതാരം ഫിറ്റ്നെസ് ട്രെയിനറെ തേടുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുളളു. അജിത്ത് ബാബു പറയുന്നു. അന്ന് കൊച്ചിയിലൊരു ജിമ്മില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. പിറ്റേന്ന് തന്നെ പോയി അദ്ദേഹത്തെ കണ്ടു. ഇരുപത് മിനിറ്റേ സംസാരിച്ചുളളു. എന്നെ പൃഥ്വിരാജ് സെലക്ട് ചെയ്തു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ ലൊക്കേഷനില്‍ അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടാകും. ഫിറ്റ്നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്വിരാജ്. അടുത്തക്കാലത്താണ് ഈ താല്‍പര്യം ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് മാത്രം.

ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. ഞാന്‍ വരുമ്പോള്‍ ഊഴം കഴിഞ്ഞ് ടിയാന്‍ ചെയ്യാനുളള ഒരുക്കത്തിലായിരുന്നു. അതില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുണ്ട്. പിന്നീട് വിമാനം എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു. ആടുജീവിതത്തിനായി പൃഥ്വിരാജ് മെലിയുന്നതായി കണ്ടു ആളുകള്‍ വിഷമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ അവസാന നാളുകളായപ്പോഴേക്കും അദ്ദേഹത്തിന്റെ ബോഡി ഫാറ്റ് ലൈവല്‍ അപകടകരമാം വിധം താണിരുന്നു. പിന്നീട് ഒരു മാസത്തെ വിശ്രമം, ഡയറ്റ്, ട്രെയിനിങ് തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്നെസിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂടെയാണെങ്കില്‍ പേടിക്കാനില്ല എന്നാണ് എന്റെ അഭിപ്രായം’. അജിത്ത് ബാബു പറഞ്ഞു.