ഇപി ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടിക്കാം- കെ സുധാകരന്‍

കണ്ണൂര്‍/ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഇപി ജയരാജനെ പ്രതിയാക്കിയാല്‍ പ്രകികളെ പിടികൂടാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അക്രമണത്തിന് പിന്നിവല്‍ ഇപി ജയരാജന്റെ ചെറിയ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിന് പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശയമുണ്ട്. സിപിഐഎമ്മിനുള്ളില്‍ ജയരാജനെതിരെ അമര്‍ഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഇപി ജയരാജന്‍ ഇന്നല്ലെങ്കില്‍ നാളെ പ്രതിയാകും. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് ആരാണെന്ന് ജയരാജനറിയാം. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കുവാന്‍ ജയരാജന്‍ സമ്മതിക്കില്ല എന്നും സുധാകരന്‍ പറഞ്ഞു.

സിപിഐഎമ്മില്‍ തന്നെയുള്ള നിരവധി നേതാക്കള്‍ പറയുന്നത് ആക്രമണം ജയരാജന്‍ നടത്തിയതാണെന്നാണ്. ഞങ്ങള്‍ എകെജി സെന്റര്‍ ആക്രമിക്കാന്‍ പോയാല്‍ ആക്രമിച്ചതുപോലെയായിരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.