രണ്ട് കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂരില്‍ പിടിയില്‍

വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് കണ്ണൂര്‍ നാറാത്ത് സ്വദേശി മാട്ടുമ്മല്‍ സാനിര്‍, പറമ്പില്‍പ്പീടിക സ്വദേശി കട്ടോലില്‍ അഹമ്മദ് കബീര്‍ എന്നിവരെയാണ് പോലീസ് പിടിച്ചത്.

ശരീരത്തിന്റെ രഹസ്യഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്തുവനാണ് മാട്ടുമ്മല്‍ സാനിര്‍, അഹമ്മദ് കബീര്‍ എന്നിവര്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടിച്ചത്.