താന്‍ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍

ബോളിവുഡ് സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍.ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളില്‍ ഒരാളുമാണ് അദ്ദേഹം.ഇപ്പോള്‍ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് വലിയ വാര്‍ത്തയായിരിക്കുന്നത്.താന്‍ ദിവസേന ഗോമൂത്രം കുടിക്കറുണ്ട് എന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്‍ടുദ വൈല്‍ഡ് എന്ന ടിവി പരിപാടിയുടെ പ്രമോഷന്‍ പരിപാടിക്ക് ഇടെയാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍.ആരോഗ്യ പരമായ കാരണങ്ങളാല്‍ ദിവസവും ഗോമൂത്രം കുടക്കാറുണ്ട് എന്നായിരുന്നു ഒരു ഇന്‍സ്റ്റഗ്രാം ലൈവിന് ഇടെ താരം വെളിപ്പെടുത്തിയത്.മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടിവി സീരീസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനൊപ്പം ആയിരുന്നു അക്ഷയ്കുമാര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്.ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്ഷയ് കുമാറിനൊപ്പം ബെല്‍ബോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ച ഹുമ ഖുറേഷിയും ഉണ്ടായിരുന്നു.ആനപ്പിണ്ടം കൊണ്ട് ഉണ്ടാക്കിയ ചായയെ കുറിച്ച് ഹുമ ഖുറേഷി ചോദിക്കുന്നുണ്ട്.ഈ സമയമാണ് തനിക്ക് അത് പ്രശ്‌നം അല്ലെന്നും താന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.അക്ഷയ് കുമാറിനെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം ഈഗോ ഇല്ലാത്ത വ്യക്യിയാണെന്ന് മാത്രം അറിയാമെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.കാട്ടില്‍ അതിജീവിക്കുന്നതിനെക്കുറിച്ച് ഭയമുണ്ടോ എന്ന ചോദ്യത്തിന് ബെയര്‍ ഗ്രില്‍സിനൊപ്പം ഒട്ടും ഭയമില്ല എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.സെപ്റ്റംബര്‍ 18നാണ് അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ഹുമ ഖുറേഷിയും ഒന്നിക്കുന്ന ഇന്‍ ടു ദ വൈല്‍ഡ് ഡിസ്‌കവറി പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്നത്.14ന് ഡിസ്‌കവറി ചാനലിലും പരിപാടി സംപ്രേക്ഷണം ചെയ്യും.