ആലപ്പുഴ കടലിൽ മുങ്ങും,ഭയപ്പെടുത്തുന്ന ഖനനം

കേരളത്തിനു ശവക്കുഴി എടുക്കുന്ന മണ്ണ്‌ മാന്തികൾ. ജീർണ്ണിച്ച മൃതദേഹത്തിൽ ഈച്ചകൾ ആർക്കും പോലെ ഈ അപകടകാരികളായ യന്ത്രങ്ങൾ ആലപ്പുഴയിലേക്ക് കടലിനേ മാടി വിളിക്കുകയാണ്‌. ലോകത്ത് എവിടെ എങ്കിലും തീരം വാരി കുഴിച്ച് മനുഷ്യ വാസ കേന്ദ്രത്തിലേക്ക് കടൽ കയറ്റുമോ.. ലോകത്ത് ഏറ്റവും അധികം മൺസൂൺ കിട്ടുന്ന കേരളത്തിൽ.. പ്രളയം ഉള്ള കേരളത്തിൽ… കടൽ ക്ഷോഭം ഉള്ള കേരളത്തിൽ അതും കടലിനേക്കാൾ താഴ്ന്ന് കിടക്കുന്ന ആലപ്പുഴയിലാണിത് ചെയ്യുന്നത്. കേരളം മുങ്ങിയാലും ഇന്ന് ഭരിച്ചവർക്കും ഇന്നലെ ഭരിച്ചവർക്കും അവരുടെ 5 തലമുറക്ക് യൂറോപ്പിലും അമേരിക്കയിലും പോറ്റി പണി പോലും ചെയ്യാതെ ഉന്മാദിച്ച് ജീവിക്കാനുള്ള പണം അവർ കരുതി വയ്ച്ചിട്ടുണ്ട് എന്ന് അറിയണം.

ഭരിക്കുന്നവർ കേരളം വാരി വിറ്റ് പണം വാങ്ങും. കേരളം മുങ്ങുമ്പോൾ അവരുടെ തലമുറ അടക്കം വിദേശത്തേക്കും മറ്റ് പ്രദേശത്തേക്കും കുടിയേറും. കേരളത്തിലെ ജനങ്ങളായിരിക്കും നരകിക്കുക….മണ്ണും ആകാശവും കടലും കായലും പുഴയും റിസോട്ടുകാർക്കും മാളുകെട്ടാൻ വരുന്നവർക്കും, ഖനനക്കാർക്കും നല്കുമ്പോൾ കേരളം എന്ന് തുരുത്ത് തന്നെ ഇല്ലാതാവുകയാണ്‌. ഈ ദൃശ്യങ്ങൾ സൂക്ഷിച്ച് വയ്ക്കുക. .മലയാളികൾ… കാരണം നാളെ ഇവിടെ കടൽ ആയിരിക്കും. ഈ മണൽ വാരാൻ കരാർ എടുത്തിരിക്കുന്ന കേരള ധനമന്ത്രിയുടേയും വി എസ് അച്യുതാനന്ദന്റെയും കുടുംബക്കാരാണ്‌ എന്നും നാട്ടുകാർ പറയുന്നു.