പറവൂർ സഹകരണ ബാങ്കിൽ പണയം വയ്ച്ച ആധാരം കാണാനില്ല, ബാങ്ക് കയറി ഇറങ്ങി വീട്ടമ്മ

പറവൂർ സഹകരണ ബാങ്കിൽ പണയം വയ്ച്ച ആധാരം കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ. പത്ത് വർഷത്തേക്കാണ് ആധാരം പണയം വെച്ചത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് വീടു വെക്കാനായി ലോണെടുത്തത്. ഏഴ് വർഷം കൊണ്ട് പണം അടച്ചു തീർത്തിട്ട് തിരികെ ആധാരം എടുക്കാൻ ചെന്നപ്പോഴാണ് ആധാരം നഷ്ടപ്പെട്ടന്നറിയുന്നത്. ആധാരം എടുക്കാൻ ചെന്നപ്പോൾ വേറെ കുടിശിക അടക്കാനുണ്ടെന്നറിയിച്ചും അത് അടച്ചു തീർത്തു. പിന്നെ ബാങ്കിൽ ചെല്ലുമ്പോഴെല്ലാം ആധാരം കാണാനില്ലെന്നറിയിക്കുന്നത്. ഒരു വർഷത്തോളമായി ആധാരത്തിനായി ബാങ്കുകളിൽ കയറിയിറങ്ങിയെന്നും വീട്ടമ്മ കർമ ന്യൂസിനോട് പറഞ്ഞു

സ്വന്തം പാർട്ടിക്കാരായ ആളുകളുടെ പോലും കിടക്കാടത്തിന്റെ ആധാരവും രേഖയും അടിച്ച് മാറ്റുന്ന വീരന്മാരാവുകയാണ്‌ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകൾ. പണയം വയച്ച ആധാരം കടം വീട്ടിട്ടും തിരികെ കൊടുക്കുന്നില്ല. ആധാരം കാണാനില്ലെന്ന് സി.പി.എം നേതാക്കൾ.. സംഭവം പാർട്ടി ഭരിക്കുന്ന പറവൂർ സഹകരണ ബാങ്കിൽ. പാവങ്ങളുടെ കിടപ്പാടം പോലും ഇല്ലാതാക്കി വഴിയാധാരമാക്കുകയാണ്‌ പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകൾ.