ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനും ജില്ലാ കളക്ടര്‍ രേണു രാജും വിവാഹിതരാകുന്നു. ഈ ഞായറാഴ്ച വിവാഹമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ വെച്ച്‌ താലികെട്ട് നടക്കുമെന്നാണ് വിവരം.

ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എംഡിയാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണിത്. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.

2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ പരീക്ഷയില്‍ വിജയിക്കുന്നത്. 2014ല്‍ ആദ്യ ശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശൂര്‍ സ്ബ്കളക്ടറായാണ് ആദ്യ നിയമനം.

ദേവികുളം സബ്കളക്ടറായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടകളും ഏറ്റുമുട്ടലും കേരളത്തില്‍ ചര്‍ച്ചയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്ഷനിലായിരുന്നു.