മലർ മിസിന് ശരിക്കും ഓർമ നഷ്ടമായിരുന്നോ? മറുപടിയുമായി അൽഫോൺസ് പുത്രൻ

കേരളത്തിലെ ക്യാംപസുകളെ ഹരംകൊള്ളിച്ച സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഠമായിരുന്നു നിവിൻ പോളി നായകനായെത്തിയ പ്രേമം. അൽഫോൺസ് പുത്രനാണ് പ്രേമം സംവിധാനം ചെയ്തത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങിയവർ തകർത്തഭിനയിച്ച സിനിമ തിയറ്ററുകളിൽ നിന്ന് വൻ കളക്ഷൻ കൊയ്തു.

2015 മെയ് 29നാണ് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിൻ പോളി നായകനായെത്തിയ ചിത്രം ജോർജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്.സെൻസർ കോപ്പി ലീക് ചെയ്തത് ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

തീയറ്ററിൽ എത്തി വർഷം ആറ് പിന്നിട്ടും പ്രേക്ഷകരുടെ ഉള്ളിൽ ഉത്തരം കിട്ടാതെ ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്. മലർ ശരിക്കും ജോർജിനെ മറന്നുപോയതാണോ അതൊ മറന്നത് പോലെ ഭാവിക്കുന്നതാണോ എന്നത്. അതിനു ഉത്തരം നൽകിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.

വാക്കുകൾ, മലരിന് ഓർമ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഓർമ തിരികെ കിട്ടിയപ്പോൾ അവൾ ചിലപ്പോൾ അറിവഴഗനുമായി സംസാരിച്ചിരിക്കാം. അവൾ അവിടെയെത്തുമ്പോൾ ജോർജും സെലിനും സന്തോഷത്തോടെയിരിക്കുന്നു എന്നു മനസ്സിലാവുന്നു. എന്നാൽ സൂപ്പർ ജോർജിന് മനസ്സിലാവുന്നുണ്ട്, മലരിന് ഓർമ തിരികെ കിട്ടിയിട്ടുണ്ടെന്ന്. അത് സംഭാഷണങ്ങളിലൂടെ പയുന്നില്ല, ആംഗ്യങ്ങളിലൂടെയും ഹാർമോണിയത്തിന് പകരം ആദ്യമായി വയലിൻ ഉപയോഗിച്ചും ഞാനത് പയുന്നുണ്ട്. നിങ്ങളുടെ സംശയം തീർന്നെന്നു കരുതുന്നു. ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ചോദ്യത്തിലെ അവസാനത്തെ പോയിന്റാണ്, അടുത്തിടെയാണ് മലരിന് ഓർമ തിരികെ ലഭിച്ചത്’