ക്രിസ്റ്റിലിനെ പിടികൂടിയത് അതി സാഹസികമായി, ഒളിച്ചിരുന്നത് മാർത്താണ്ഡ വർമ്മ പാലത്തിന് കീഴിൽ, രക്ഷപ്പെടാനായി വെള്ളത്തിൽ ചാടി

എറണാകുളം: എട്ടുവയസ്സുകാരിയെ രാത്രിയിൽ തട്ടിയത്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിലിനെ പിടികൂടിയത് അതി സാഹസികമായി. പോലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു. ഒടിവിൽ പിടിയിലാകും എന്നായതോടെ ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിക്കുകയായിരുന്നു.

പാലത്തിന്റെ അടിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ക്രിസ്റ്റിൽനെ പോലീസ് കണ്ടെത്തുകയായിരുന്നു. നാട്ടുകാരെയും പോലീസിനെയും കണ്ടതോടെ പുഴയിലേക്ക് ചാടി. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഈസമയം പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. കൃത്യത്തിന് പിന്നാലെ തന്നെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

എന്നാൽ സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് പ്രതിയാണെന്ന് സാക്ഷിയായ നാട്ടുകാരനും പെൺകുട്ടിയും തിരിച്ചറിഞ്ഞു. പിന്നാലെ പോലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചു. ഇയാൾ മുൻപും പീഡനക്കേസിൽ പ്രതിയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റിൽ.