എന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല- അമല പോൾ

മലയാളികളുടെ പ്രിയ നടിയായ അമല പോൾ ഇപ്പോൾ തെന്നിന്ത്യക്കാരുടെ ഇഷ്ടതാരമാണ്.ലോക്ക് ഡൗൺ വന്നശേഷം സിനിമ ഷൂട്ടിം​ഗ് ഇല്ലാത്തതിനാൽ താരം വീട്ടിൽ തന്നെയാണ് ഉള്ളത്.സോഷ്യൽ മീഡിയയിലും സജീവമാണ്.വിവാഹ മോചനം നേടിയ ശേഷമാണ് അമല പോൾ അല്പമധികം ഗ്ലാമറസ്സായതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.എന്നാൽ അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. സാരിയിൽ അല്പമധികം ഗ്ലാമറായിട്ടാണ് അമല പോസ്റ്ററിൽ എത്തിയത്.അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന വീണ്ടും വൈറലാകുന്നു.

സുസി ഗണേശൻ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നാണ് അമല പറയുന്നത്. അഭിനേത്രി എന്ന നിലയിൽ പൂർണമായും സംതൃപ്തി നൽകിയ ചിത്രമാണ് അതെന്നും അവർ പറഞ്ഞു.സത്യത്തിൽ പോസ്റ്ററിൽ വന്ന തന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു.

ചില കാര്യങ്ങളിൽ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമായി വന്നേക്കും. എന്തുതന്നെയായാലും തന്റെ പൊക്കിൾ സെൻസേഷണൽ ആയതിൽ വളരെ സന്തോഷമുണ്ടെന്നും അമല പറയുന്നു.ആത്മവിശ്വാസമുള്ള, ബോൾഡ് ആയ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിയ്ക്കുന്നതെന്നും താരം വ്യക്തമാക്കി.തന്റെ സഹതാരങ്ങളായ ബോബി സിംഹയിൽ നിന്നും പ്രസന്നയിൽ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിച്ചത്.പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് തങ്ങൾ ഒട്ടുമിക്ക രംഗങ്ങളും പൂർത്തിയാക്കിയത്.റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു.പിന്നെ താൻ മുൻകൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തിൽ യഥാർത്ഥ ജീവിതത്തിലായാലും ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും അമല കൂട്ടിച്ചേർത്തു.