കരഞ്ഞ് കലങ്ങിയ കണ്ണുമായി അമല പോൾ, ഇതിനൊരു പോംവഴിയില്ലേ, അവസാനം ട്വിസ്റ്റ്

മലയാളികളുടെ മാത്രമല്ല സൗത്ത് ഇന്ത്യയുടെ മുഴുവൻ പ്രിയതാരമാണ് അമല പോൾ. താരത്തിന്റെ വിവാഹവും വിഹാഹ മോചനവുമെല്ലാം ആരാധകർ ഏറ്റെടു്തതിരുന്നു. സോഷ്യൽ മീഡിയയിൽ വിത്യസ്തങ്ങളായ പോസ്റ്റുമായി താരം എത്താറുണ്ട്.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത് അമലാപോൾ കരയുന്ന ഒരു വീഡിയോയാണ്. ഇതിനൊരു പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെയാണ് നടി കരയുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വീഡിയോയുടെ അവസാനം ഒരു ട്വിസ്റ്റുമുണ്ട്. ഉള്ളി അരിയുന്നതിനിടെയാണ് നടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്. സിനിമ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ നടി ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. പോണ്ടിച്ചേരിയിലാണ് ഇപ്പോൾ അമലയുടെ താമസം

തമിഴിൽ കഴിഞ്ഞ വർഷം ഇറങ്ങിയ ആടൈ ആണ് അമലാ പോളിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയത്. പ്രമേയപരമായും അമലയുടെ പ്രകടനം കൊണ്ടും ആടൈ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ആടുജീവിതമാണ് അമലാ പോളിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ആടൂജീവിതത്തിന് പുറമെ അതോ അന്ത പറവൈ പോലെ, കടേവർ, ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് തുടങ്ങിയവയും അമലാ പോളിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.