മഴയത്ത് മുണ്ടുടത്ത് ചായേം പഴംമ്പൊരിയും കഴിക്കണമെന്ന് അമലപോൾ

മലയാളികളുടെ മാത്രമല്ല സൗത്ത് ഇന്ത്യയുടെ മുഴുവൻ പ്രിയതാരമാണ് അമല പോൾ. താരത്തിന്റെ വിവാഹവും വിഹാഹ മോചനവുമെല്ലാം ആരാധകർ ഏറ്റെടു്തതിരുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വിത്യസ്തങ്ങളായ പോസ്റ്റുമായി താരം എത്താറുണ്ട്. ഇത്തവണ മാസ്ക്കും വെച്ച് ലുങ്കിയുമുടുത്തുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമലപോൾ ലുങ്കിയുടുത്തുള്ള ഫോട്ടോ നേരത്തെയും വൈറലായതാണ്. ഇത്തവണ കറുപ്പ് ലുങ്കിയുടുത്താണ് അമല എത്തിയത്. മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്പൊരിം കഴിക്കണം, മനോഹരമായ ആചാരങ്ങളെന്ന് അമല കുറിച്ചു. സുഹൃത്തുക്കളോടൊപ്പം തോളോട് തോൾ ചേർന്നാണ് ഫോട്ടോ.

അമലയ്‌ക്കൊപ്പം ചിത്രത്തിൽ രണ്ടുപേർ കൂടിയുണ്ട്. എന്റെ പുഷ്പന്മാർ എന്നാണ് ഹാഷ്ടാഗിൽ നടി ഇവരെ പരിചയപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോ അമല പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ കാലത്തെ ആദ്യ മഴയിൽ അതീവ സന്തോഷവതിയായാണ് താരത്തെ വിഡിയോയിൽ കാണാൻ കഴിഞ്ഞത്. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമലയുടെ ആഘോഷം.