ലോക്ക് ഡൗണിനുശേഷം ആദ്യം പോയത് ബീച്ചിൽ, മണലിലും തിരമാലയിലും കളിച്ചു- അമല പോൾ

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.ലോക്ക് ഡൗണിൽ വീട്ടിൽകഴിഞ്ഞ താരം സോഷ്യൽ മീഡിയയിലുംസജീവമായിരുന്നു ഇപ്പോഴിതാ ലോക്ക് ഡൗണിന് ശേഷം ആദ്യം ചെയ്തകാര്യത്തെക്കുറിച്ച് ആരാധകരുമായി സംവധിക്കുകയാണ് താരം ആഗസ്റ്റ് 15 ന് വൈകുന്നേരം നേരെ ബീച്ചിലേക്ക് പോയി,തന്റെ സ്വാതന്ത്രം ആഘോഷിക്കുന്ന വീഡിയ അമല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ലോക്ക് ഡൗൺ ഇളവുകൾ കിട്ടിയപ്പോൾ താൻ ആദ്യം ചെയ്തത് ഇതാണെന്ന് പറഞ്ഞാണ് അമല പോൾ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.ഈ ലോക്ക് ഡൗൺ കാലത്ത് ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യമാണ് സ്വാതന്ത്രത്തിന്റെയും ചലനക്ഷമതയുടെയും വില.എന്റെ സ്വാതന്ത്രം എനിക്കെല്ലാമാണ്.നിങ്ങൾ നിങ്ങളുടെ സ്വാതന്ത്രവും അവകാശവും തിരിച്ചറിയുക എന്ന് പറഞ്ഞുകൊണ്ടാണ് അമല വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.കടൽ തീരത്ത് കൂട്ടുകാരനൊപ്പം കളിക്കുന്നതും മണലിൽ കിടക്കുന്നതും തിരമാലയിൽ കുളിക്കുന്നതുമാക്കെയായ കാഴ്ചകളാണ് വീഡിയോയിൽ കാണുന്നത്.

2014 ജൂൺ 12നായിരുന്നു അമലാ പോളു൦ സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.