കഷ്ടപ്പെട്ട് എന്തിന് ഈ വസ്ത്രം ഇടണം അതൂടെ ഊരിക്കളയൂ, അമല പോളിനോട് സോഷ്യൽ മീഡിയ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് അമലാ പോൾ. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് ഇത്.

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.

തന്റെ ഗ്ലാമറസ് പോസ്റ്റുകളുടെ പേരിലും വേഷങ്ങളുടെ പേരിലും നിരന്തരം സോഷ്യൽ മീഡിയയിൽ നിന്നും വിമർശനം നേരിടാറുണ്ട് അമല പോൾ. ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും സൈബർ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം തുടങ്ങുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് അമല പോൾ പരിപാടിയ്‌ക്കെത്തിയത്. എന്നാൽ താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. താരം തന്റെ കാലുകളും മാറിടവും കാണിക്കാൻ വേണ്ടിയാണ് ഇതുപോലൊരു വസ്ത്രം ഇട്ട് വന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. അശ്ലീല ചുവയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ താരത്തെതിരെ ഉയർന്നു വരുന്നുണ്ട്.

ഈ വസ്ത്രം ആദ്യരാത്രിയ്‌ക്കോ ഡേറ്റിനോ ഉള്ളതാണെന്ന് തോന്നുന്നു, ഇത്രയും കഷ്ടപ്പെട്ട് എന്തിനാ ഡ്രസ് ഇട്ടിരിക്കുന്നത്, ഓരോരോ ജന്മങ്ങൾ, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകൾ, എന്ത് പാഴ് ജന്മമാണ്. ജിമ്മൻ, ഈ ഡ്രസ് ഇടുന്നതിലും നല്ലത് നഗ്നയായി വരുന്നത്. ഇനി കുറച്ച് കൂടിയേ കാണിക്കാനുള്ളൂ, എന്നൊക്കെയാണ് അമലയുടെ ഡ്രസിനെതിരെയുള്ള സോഷ്യൽ മീഡിയയിലെ കമന്റുകൾ. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഹിറ്റ് സിനിമകളൊന്നുമില്ലാതെ ഫിൽഡൗട്ടായതിനാൽ തിരിച്ചുവരാനുള്ള ശ്രമമാണിതെന്നും ചിലർ അധിക്ഷേപിക്കുന്നു. താരത്തെ ആക്ഷേപിക്കുന്ന ധാരാളം കമന്റുകളും പോസ്റ്റുകളുമൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും കാണാൻ അമല സോഷ്യൽ മീഡിയയിലില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അമല പോൾ ഇൻസ്റ്റഗ്രാമിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.