ആണിനോളം പെണ്ണ് വളര്‍ന്നാല്‍ ആണിന്റെ മനോഭാവം എന്തായിരിക്കും, അമല പോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ മിക്ക ഭാഷകളിലും മുന്‍നിര നായകന്മാരുടെ നായികയായി അമല പോള്‍ മാറി കഴിഞ്ഞു. ഇതിനിടെ സംവിധായകന്‍ എ എല്‍ വിജയിയുമായി അമലയുടെ വിവാഹം നടന്നെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞിരുന്നു. ഇപ്പോള്‍ അമല പോള്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. സുഹൃത്തും ഗായകനുമായ ഭവ്‌നിന്ദര്‍ ആണ് അമലയെ രണ്ടാമത് വിവാഹം ചെയ്തത്. ലോക്ക്ഡൗണ്‍ ആയതില്‍ പിന്നെ സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്. ഒടുവില്‍ പുതിയ ചിത്രത്തിനൊപ്പം അമല കുറിച്ച വാക്കുകളും ചര്‍ച്ചയായിരിക്കുകയാണ്.

എന്റെ ഒരു ഫെമിനിസ്റ്റ് ജീവിത നിയമം എന്ന് പറഞ്ഞുകൊണ്ടാണ് അമല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്ണ് ആണിനെ പ്രശംസിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യുമ്പോള്‍ ആണുങ്ങള്‍ അവരെ സമീപിക്കുന്ന രീതി എന്താണെന്നതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരാണിനെയും വിധിക്കാറില്ല. അതേ സമയം , ഒരു പെണ്ണ് ആണിനോളം വളരുകയോ അവര്‍ക്കൊപ്പം ഒരു കാര്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ആണിന്റെ മനോഭാവം എന്തായിരിക്കും എന്ന് ഒന്ന് സൂക്ഷമമായി നിരീക്ഷിച്ചു നോക്കൂ. ഉത്തരം സ്പഷ്ടം’ അമല പോള്‍ കുറിച്ചു. ഈ കാഴ്ചപ്പാട് തന്റെ അനുഭവത്തില്‍ നിന്നും ആണെന്നും അമല വ്യക്തമാക്കുന്നു. ഇത് അമലയുടെ ഹാഷ്ടാഗില്‍ നിന്നും വ്യക്തമാണ്. ട്രൂത്ത് ബോംബ്, ദ റിയല്‍ ഐഡിയ എന്നൊക്കെയാണ് മറ്റ് ഹാഷ് ടാഗുകള്‍.അടുത്തിടെ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നടിയുടെ വസ്ത്രധാരണം തന്നെയാണ് ഇതിന് പ്രധാന കാരണം. വ്യക്തി ജീവിതത്തിലും അമല വന്‍ ഗ്ലാമറസ് ആയിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അമലയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ആടൈ ആണ്. 2020ല്‍ അമലയുടേതായി ചിത്രങ്ങള്‍ ഒന്നും പുറത്ത് എത്തിയിരുന്നില്ല. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം എത്തിയത്.