ആരാധകര്‍ നിരാഹാരത്തിലേക്ക്, രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലേക്ക്

രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കി ആരാധകര്‍. അതേസമയം, പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തുമെന്ന് അറിയിച്ചു. അടുത്താഴ്ചയാണ് അമിത് ഷാ ചെന്നൈയിലെത്തുക. അതേസമയം, ഞായറാഴ്ച മുതലാണ് ചെന്നൈ വള്ളുവര്‍ കോട്ടത്ത് ആരാധകര്‍ നിരാഹാര സമരത്തിനു തുടക്കമിടുന്നത്.

ബൂത്ത് തലത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടില്‍ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിന്‍മാറിയത്. ഗ്രാമീണ മേഖലയില്‍ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ ഇതിനിടയില്‍ വോട്ടു ചോദിച്ച് തുടങ്ങിയിരുന്നു. തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ആരാധകരുടെ തീരുമാനം.