ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ചെന്നൈയിലെത്തുന്നു. ആര്.എസ്.എസ് സൈദ്ധാന്തികനായ എസ്. ഗുരുമൂര്‍ത്തി പത്രാധിപരായ ‘തുഗ്ലക്’ തമിഴ് മാസികയുടെ 51ാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ പെങ്കടുക്കാന്‍ വരുന്ന അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനായി ബി.ജെ.പി കേന്ദ്രങ്ങള്‍ രജനികാന്തുമായി ബന്ധെപ്പട്ടു.
അതേസമയം, ആരോഗ്യപരിശോധനക്കായി വിദേശത്തേക്കു പോകാനിരിക്കുന്ന രജനികാന്ത് നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിന് ധാര്‍മിക പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെന്റ ശ്രമം. അണ്ണാ ഡി.എം.കെ ഉള്‍പ്പെടെ വിവിധ സഖ്യകക്ഷി നേതാക്കളുമായും അമിത് ഷാ കൂടിയാലോചന നടത്തും.
ജനുവരി 14ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരും സംബന്ധിക്കും.