തീവ്രവാദത്തെ വെച്ച് പൊറുപ്പിക്കില്ല, അടിയന്തിര ഉന്നത തല യോഗം ചേർന്ന് അമിത് ഷാ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ (പിഎഫ്ഐ), ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) രാജ്യമൊട്ടുക്ക് നടക്കുന്ന എ എന്‍ ഐ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തീവ്ര വാദ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനകളെ ഭാരത മണ്ണിൽ വെച്ചേക്കില്ലെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള നടപടി എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പിഎഫ്‌ഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ പത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് 100 ലധികം സ്ഥലങ്ങളില്‍ ഇതിനോടകം എന്‍ ഐ എ റെയ്ഡ് നടത്തി വരുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 10 ഓളം സംസ്ഥാനങ്ങളിൽ എഎന്‍ഐ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തി വരുകയാണ്. ഇതിനോടകം പിഎഫ്‌ഐയുടെ നൂറോളം പ്രവര്‍ത്തകരെ റെയ്ഡിനെ തുടർന്ന് കസ്റ്റഡിയിലെടു ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം, ഡല്‍ഹി പിഎഫ്‌ഐ മേധാവി പര്‍വേസ് അഹമ്മദ് എന്നിവരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ താമസസ്ഥലത്തും ഔദ്യോഗിക വസതികളുലുമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടന്നു വരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ (പിഎഫ്ഐ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന റെയ്ഡ് ഉച്ചക്ക് ശേഷവും പരോഗമിക്കുകയാണെ ന്നാണ് എൻ ഐ എ യുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. വിവിധ കേസുകളിലായി നൂറിലധികം പിഎഫ്ഐ അംഗങ്ങളെയും അവരുമായി ബന്ധമുള്ളവരെയും ഇഡിയും എന്‍ഐഎയും സംസ്ഥാന പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പത്തിലധികം സംസ്ഥാനങ്ങളില്‍ ആണ് അറസ്റ്റ് നടന്നിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ അന്വേഷണ ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ നടപടിയാണിത്. തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുളള ആളുകളുടെ താമസസ്ഥലത്തും ഔദ്യോഗിക വസതികളിലും തിരച്ചില്‍ നടത്തുന്നത് എൻ ഐ എ തുടരുകയാണ്. 200ലധികം എന്‍ഐഎ ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ തുടരുന്നത്.

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ പിഎഫ്ഐ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വീടുള്‍പ്പെടെ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും പിഎഫ്ഐ ഓഫീസുകളിലും അര്‍ധരാത്രി മുതല്‍ എന്‍ഐഎയും ഇഡിയും റെയ്ഡ് നടത്തുന്നതായി എഎന്‍ഐ രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ ഒഎംഎ സലാമിന്റെ മലപ്പുറത്തെ വീടിന് മുന്നില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കേരളത്തിലെ പിഎഫ്‌ഐയുടെ വിവിധ ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും റെയ്ഡ് നടത്തുന്നതും തുടരുകയാണ്. നേതാക്കളുടെ വീടുള്‍പ്പെടെ 50 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്ന് പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞിട്ടുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക തല നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിൽ മധുര, രാമനാഥപുരം, കടലൂര്‍, തേനി, ഡിണ്ടിഗല്‍, തിരുനെല്‍വേലി, തെങ്കാശി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചു. പിഎഫ്‌ഐയുടെ കടലൂര്‍ ജില്ലാ തലവന്‍ പ്യാസ് അഹമ്മദ്, മധുരൈ ജില്ലാ സെക്രട്ടറി യാസര്‍ അറാഫത്ത് എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്യുന്നു എന്നാണു എൻ ഐ എ റിപ്പോർട്ട്.