നടനവിസ്മയത്തിന്റെ മകള്‍ക്ക് ബോളിവുഡില്‍ നിന്നും ബിഗ് ബിയുടെ അഭിനന്ദനം, വിസ്മയ മോഹന്‍ലാല്‍ ഹാപ്പിയാണ്

അല്ലെങ്കിലും നടന വിസ്മയം മോഹന്‍ലാലിന്റെ മകള്‍ അങ്ങനെ ചുമ്മാ അഭിനന്ദനങ്ങള്‍ വാങ്ങാറില്ല, സാക്ഷാല്‍ ബിഗ് ബി യുടെ അഭിനന്ദനങ്ങല്‍ തന്നെ ധാരാളം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതാ സമാഹാരത്തിന് ആശംസകള്‍ കുറിച്ച് ബിഗ് ബി അമിതാഭ് ബച്ചന്‍. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന വിസ്മയയുടെ പുസ്തകം പങ്കുവച്ചാണ് അമിതാഭ് ബച്ചന്‍ ആശംസ അറിയിച്ചത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ഇല്ല്യുസ്‌ട്രേഷനും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പര്‍ശിയുമായ യാത്ര. കഴിവ് പാരമ്ബര്യമാണ്. എന്റെ ആശംസകള്‍,’ ബച്ചന്‍ ട്വീറ്ററില്‍ കുറിച്ചു.

മകളുടെ പുസ്തകത്തെക്കുറിച്ച് എഴുതാന്‍ സമയം കണ്ടെത്തിയ ബച്ചന് മോഹന്‍ലാല്‍ നന്ദി കുറിച്ചിട്ടുമുണ്ട്. അഭിനന്ദനം താങ്കളില്‍ നിന്നാകുമ്പോ അത് ഏറ്റവും ഉന്നതങ്ങളില്‍ നിന്ന് കിട്ടുന്നതാണ് എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റ്. അതേസമയം, ‘കഴിവ് പാരമ്പര്യമാണ്,’ എന്ന ബച്ചന്റെ പരാമര്‍ശം വിമര്‍ശിക്കപ്പെടുന്നുണ്ട്. നെപ്പോട്ടിസം വിട്ടൊരു കളിയില്ല അല്ലേ എന്നാണ് ചിലരുടെ ചോദ്യം.