ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ശസ്ത്രക്രിയ നടത്തി, ആശങ്കയിൽ ആരാധകർ

ബോളിവുഡ് താരം അമിതാബ് ബച്ചന് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ബ്ലോഗിലൂടെയാണ് ആരോഗ്യ പ്രശ്‌നത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചത്. എന്നാൽ എന്ത് രോഗത്തെ തുടർന്നാണ് ശസ്ത്രക്രിയ എന്ന് ബച്ചൻ വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് സർജറി നടത്തിയെന്നാണ് താരം കുറിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

‘ആരോഗ്യസ്ഥിതി… സർജറി… എഴുതാനാവില്ല’- എന്നാണ് അമിതാഭ് ബച്ചൻ ശനിയാഴ്ച കുറിച്ചത്. ബച്ചന്റെ ബ്ലോഗ് വന്ന് നിമഷങ്ങൾക്കകം തന്നെ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അറിയിച്ചു. എന്തിനു വേണ്ടിയായിരുന്നു സർജറി എന്നാണ് ആരാധകരുടെ ചോദ്യം. നിലവിൽ മെയ്‌ഡേ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ബച്ചൻ. അജയ് ദേവ്ഗൺ, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ ഭാഗമാകുന്നു എന്ന് ബച്ചൻ അറിയിച്ചത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ സെറ്റിലെ വിശേഷങ്ങളും ബച്ചൻ പങ്കുവെച്ചിരുന്നു.അതിനിടെ എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ അമിതാഭ് ബച്ചന് കോവിഡ് ബാധിച്ചിരുന്നു. നീണ്ട നാളത്തെ ചികിത്സക്കൊടുവിലാണ് താരം രോഗമുക്തി നേടിയത്. അതിന് പിന്നാലെ താരം സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് താരം. കഴിഞ്ഞ വർഷമാണ് അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച്‌ ബിഗ് ബി പ്രഖ്യാപിച്ച