ചില മാറ്റങ്ങൾ പിന്നീട് മനസിലാക്കിത്തരും ബദ്ധങ്ങളുടെ ആഴവും, വിലയും, മൂല്യവും- അമൃത നായർ

സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് കുടുംബവിളക്കിലെ സുമിത്രയുടെ മകൾ ശീതളായെത്തിയിരുന്നത്. എന്നാൽ അടുത്തിടെ താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അവസാനം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ പിന്നീട് മനസിലാക്കിത്തരും ബദ്ധങ്ങളുടെ ആഴവും, വിലയും, മൂല്യവും”, എന്ന ക്യാപ്ഷ്യനോടെയാണ് പുത്തൻ ചിത്രങ്ങൾ നടി പങ്കിട്ടത്. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത തിളങ്ങിയിട്ടുണ്ട്. അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്.

അടുത്തിടെ കുടുംബത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. എന്റെ സങ്കടോം ദേഷ്യവും ഒക്കെ തീർക്കുന്നത് അമ്മയോടാണ്. എനിക്ക് അത്ര സുഹൃത്തുക്കൾ ഒന്നും തന്നെയില്ല. എന്റെ അമ്മയാണ് എന്റെ ബാക്ക് ബോൺ എന്ന് പറയുന്നത് തന്നെ. അതുകൊണ്ടുതന്നെ അമ്മ തന്നെയാണ് എല്ലാം. അമ്മ ഇല്ലെങ്കിൽ എനിക്കും അനുജനും വേറെ ആരും ഇല്ല. അമ്മയുടെ ജീവിതം ഏതാണ്ട് സുമിത്രയുടെ കഥാപാത്രവുമായി ഒരു സാമ്യതയുണ്ട്. അമ്മയുടെ സങ്കടം മാറ്റാനുള്ള ശ്രമത്തിൽ ആണ് ഞാനും അനുജനും ഇപ്പോൾ. കുറച്ചു കടങ്ങൾ കൂടിയുണ്ട് അതെല്ലാം മാറ്റാൻ ഉള്ള ശ്രമത്തിലാണ് ഞങ്ങൾ.

ഒരുപാട് കഷ്ട്ടപെട്ടാണ് ഞങ്ങളെ അമ്മ വളർത്തിയത്. കഷ്ടപ്പാടിന്റെ വില അറിഞ്ഞതുകൊണ്ടാകും ഇപ്പോഴും പൈസക്ക് ഒരുപാട് വില നൽകുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് വസ്ത്രങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും, ഒന്നും ഇല്ലാതെ ഇരുന്ന സമയത്ത് ഏറ്റവും കൂടുതൽ കോസ്റ്റ്യൂമ്സ് തന്നു സഹായിച്ചത് നടിമാരായ വിന്ദുജ വിക്രമനും, പ്രതീക്ഷയും ഒക്കെയാണ് പിന്നെ ശ്രീക്കുട്ടി (വീടിന്റെ ഓണറുടെ മകൾ) അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല. സെയിൽസ് ഗേൾ ആയിരുന്നു ഞാൻ ആദ്യം. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നില്ക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു. ഇത് വരെ കുഴപ്പം ഇല്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നു.