വിവാഹത്തിന് മുമ്പ് അമൃതയ്ക്ക് അമ്മയുടെ വക സര്‍പ്രൈസ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന പരമ്പരയില്‍ ശീതള്‍ എന്ന കഥപാത്രമായിട്ടാണ് നടി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് അമൃത പരമ്പരയില്‍ നിന്നും പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ എത്തിയായിരുന്നു ഈ പിന്മാറ്റത്തെ കുറിച്ച് അമൃത പറഞ്ഞത്. മാറേണ്ട ഒരു സഹചാര്യം വന്നത് കൊണ്ടാണ് സീരിയല്‍ വിടുന്നതെന്നായിരുന്നു നടി അന്ന് പറഞ്ഞത്.

എന്നാല്‍ അന്ന് കാരണം താരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടി ആതിര മാധവാണ് കുടുംബവിളക്കില്‍ നിന്ന് മാറാനുള്ള കാരണം വെളിപ്പെടുപത്തിയത്. പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു നടി. സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചു. അമ്മയ്ക്ക് ഒപ്പമാണ് അമൃത വീഡിയോ ചെയ്തിരുന്നത്. വീഡിയോയിലൂടെ അമൃതയെ പോലെ തന്നെ അമ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി. അമൃതയുടെയും അമ്മയുടെയും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്. അമൃതയ്ക്കായി സ്വര്‍ണ്ണം വാങ്ങാന്‍ പോവുകയാണ്. കല്യാണത്തിന് വേണ്ടിയാണ് സ്വര്‍ണ്ണം എടുക്കുന്നത്. സ്വര്‍ണ്ണക്കടയില്‍ എത്തിയ ഏറ്റവും ഒടുവിലാണ് അമൃതയ്ക്ക് ഗോള്‍ഡ് വാങ്ങാനാണ് എത്തിയതെന്ന് താരം അറിയുന്നത്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

കുടുംബ വിളക്കില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമൃതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ”ഇന്നലേയും ഇന്നുമായി ഒരുപാട് പേര്‍ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാന്‍ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയര്‍ ചെയ്യാന്‍. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങള്‍ക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം.

കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യും. തന്റെ ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്‌ഫോമില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നല്‍കിയത്. ഏറ്റവും കൂടുതല്‍ വിഷമം എല്ലാവരേയും വേര്‍പിരിഞ്ഞ് പോകുന്നതിലാണ്. വേര്‍പിരിയല്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാന്‍ മറ്റൊരു സന്തോഷം വരട്ടെ.- എന്നായിരുന്നു അമൃത പറഞ്ഞത്.