അമ്മയുടെ താമര പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു, അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. അമൃതാനന്ദമായിയുടെ ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയുടെ താമര പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു എന്നായിരുന്നു അമൃതസുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മോഹൻലാൽ ആയിരുന്നു ആദ്യം അമ്മക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ധാരാളമാളുകൾ ആയിരുന്നു ചിത്രത്തിന് താഴെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ജ്നമദിനത്തിന്റെ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഘോഷങ്ങളെല്ലാം ഇൗവർഷവും ഒഴിവാക്കുന്നത്. 193 രാജ്യങ്ങളിലെ ഭക്തർ ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ മുഴുകും. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയി‌ലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകും. സാധനാനിഷ്ഠകളോടെ ജന്മദിനത്തെ ഭക്തസമൂഹം വരവേൽക്കണമെന്ന് മഠം ഉപാധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.ലോകമെങ്ങുമുളള ഭക്തർക്ക് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ചടങ്ങുകൾ തൽസമയം വീക്ഷിക്കാനാകും