ലിപ് ലോക്കുമായി അമൃതയും ​ഗോപി സുന്ദറും, ബെഡ്റൂം സീനുംകൂടി കാണിക്കാൻ ആരാധകർ

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്, ഇപ്പോളിതാ ചുണ്ടോട് ചുണ്ട് വെച്ച് ചുംബിക്കുന്ന ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത സുരേഷ്.

ഗോപി സുന്ദറിനെ ചുണ്ടോട് ചുണ്ട് വെച്ച് ചുംബിക്കുന്ന ചിത്രമായിരുന്നു അമൃത സുരേഷ് ഷെയർ ചെയ്തത്. സ്‌നേഹം തോന്നിയാൽ അപ്പോൾത്തന്നെ പ്രകടിപ്പിക്കുന്നവരാണ് ഞങ്ങൾ. അല്ലാതെ അത് ഉള്ളിൽ കൊണ്ടുനടക്കുന്നതല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. സ്ലീവ് ലെസ് ഡ്രസിൽ അതീവ ഗ്ലാമറസായിട്ടാണ് അമൃത എത്തിയത്. അഭിരാമി സുരേഷ് ലൗ സിംപലാണ് ചിത്രത്തിന് നൽകിയത്. തൊന്തരവാ എന്നായിരുന്നു അഭിരാമിയുടെ കമന്റ്. നിരവധി ആളുകളാണ് ചിത്രത്തെ വിമർശിച്ചെത്തിയത്.

നിങ്ങളുടെ സ്വകാര്യത ആളുകളെയൊക്കെ കാണിച്ചിട്ട് എന്ത് കിട്ടാനാ, ഇങ്ങനെയാണെങ്കിൽ ബെഡ്റൂം പെർഫോമൻസും കൂടി എല്ലാരേയും കാണിച്ചേക്കൂ, മാർക്കിടും എല്ലാരുമെന്നായിരുന്നു ഒരാൾ പറഞ്ഞത്. എന്തൊക്കെ കോപ്രായമാണ് കാണിക്കുന്നത്. ഭാര്യയും ഭർത്താവും ഇങ്ങനെ നാട്ടുകാരെ കാണിച്ച് കൊണ്ടല്ല സ്വകാര്യസ്നേഹം കാണിക്കുന്നത്. ഇനി ബാല കാണാനാണോ ഇങ്ങനെ ചെയ്യുന്നത്. ഗോപിയേട്ടന് ദീപികയുടെ ഫീൽ കിട്ടുന്നുണ്ടോയെന്ന് ചോദിക്കൂ, കുറച്ചുകൂടി പക്വത കാണിക്കാം. പാവങ്ങളുടെ ദീപിക പദുക്കോൺ, ഇവർ‍ പണ്ടേ ഒന്നിക്കേണ്ടവരായിരുന്നു.

വളർന്നുവരുന്ന ഒരു പെൺകുട്ടിയുടെ അമ്മയാണ്. കല്യാണം കഴിച്ചത് ഓക്കെ. അവനവന്റെ ഇഷ്ടം. പക്ഷേ, ഇത്തരം പ്രഹസനങ്ങൾ ആരെ കാണിക്കാനാണ്, എന്തായാലും മോശം തന്നെ. നാണമില്ലേ നിങ്ങൾക്ക്, നോർമ്മൽ ഫോട്ടോ ഇടുന്നതിന് കുഴപ്പമില്ല. പക്ഷേ, പബ്ലിക്കായി ഇതുപോലുള്ള ഫോട്ടോകൾ ഇടാതിരിക്കുക. പ്രായപൂർത്തിയായി വരുന്ന ഒരു മകളില്ലേ തനിക്ക് എന്നായിരുന്നു കമന്റുകൾ.

ആദ്യ ഭാര്യയുമായി പിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷമായി ഗായികയായ അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഇവർ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ അടുത്തിടെയാണ് ഒരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഒന്നും പങ്കുവെച്ചിരുന്നില്ല. അതേസമയം ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്