അമൃത സുരേഷിന് യുഎഇ ഗോൾഡൻ വിസ

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്,

ഇപ്പോഴിതാ അമൃത സുരേഷിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത് . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലിൽ നിന്നും താരം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയിൽ നിന്നും വലിയൊരു വിഭാഗം താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു .

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്