ഭാര്യയെ പറ്റി മോശമായി പറഞ്ഞു, ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വിളിച്ചു വരുത്തി വെട്ടിക്കൊന്നു.

കോട്ടയം/ ഭാര്യയെ പറ്റി മോശമായി പറഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ശിക്ഷക് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട ശിക്ഷക്ക്, രാഗേന്ദ്ര ഗൗഡയും ഒഡീഷ സ്വദേശികളാണ്. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്.

ശിക്ഷക്കും, രാഗേന്ദ്ര ഗൗഡയും കേരളത്തിലെത്തി കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. എല്ലാം കുടുംബത്തെ പാട്ടി മോശമായി പറയുന്നു എന്ന പേരിലായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പ്രതി രാഗേന്ദ്ര ഗൗഡ, സിഷാക്കിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തുകയാണ് ഉണ്ടായത്. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. സംഭവസ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു.