മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. എനിക്ക് വ്യക്തിപരമായ മമ്മുട്ടിയേ പതിറ്റാണ്ടുകളായി അറിയാം എന്നും എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി

മമ്മുട്ടിയെ പോലുള്ള മഹാ നടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണം എന്നും എൻ എൻ രാധാകൃഷ്ണൻ പറഞ്ഞു

എൻ രാധാകൃഷ്ണന്റെ പോസ്റ്റിനു താഴെ വിമർശനവുമായി ബിജെപി അണികൾ തന്നെ രംഗത്ത് വന്നു. എസ്.ഡി.പിയുടെ കെ.ജെ.പിയിലെ സ്ളീപ്പർ സെല്ല് എന്നുവരെ കടുത്ത വിമർശനവും പോസ്റ്റിനു കീഴിൽ വന്നു കഴിഞ്ഞു

പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടൻ.നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.

അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല.

എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്.
മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണം.