ആഞ്ജനേയനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത അനന്യ മടങ്ങിയെത്തുന്നു

ബാലതാരമായെത്തി മലയാള സിനിമയിൽ നായികയായിമാറിയ താരമാണ് അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. എന്നാൽ താരത്തിന്റെ വിവാഹം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

അനന്യ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. അതിനിടെ അനന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള ചിത്രത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’.

വിവാഹത്തെക്കുറിച്ചും ഭർത്താവ് ആഞ്ജനയേനെക്കുറിച്ചും അനന്യ നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. വെറുതെയിരിക്കുന്ന ആൾക്കാരാണ് അത് വിവാദമാക്കി കൊണ്ടുനടന്നത്. ഞങ്ങൾക്കത് വിവാദമൊന്നുമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രയേയുള്ളൂ, ഇപ്പോൾ ഹാപ്പിയായിരിക്കുകയാണ് താൻ.

ആഞ്ജനേയൻ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു.<ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാൻ ആഞ്ജനേയനൊപ്പം പോയതെങ്കിലും ഇപ്പോൾ ഹാപ്പിയാണ്.

ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാൽ പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ കൂട്ടിച്ചേർത്തു