അഡള്‍ട്ട് ചിത്രങ്ങള്‍ കാണുന്നത് തെറ്റല്ല, കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്, അനാര്‍ക്കലി മരിക്കാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് മന്ദാരം, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനാര്‍ക്കലി. നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്യും.

സാമൂഹികവും കുടുംബപരവുമായ കാര്യങ്ങള്‍ തന്റെ അക്കൗണ്ടിലൂടെ വെളിപ്പെടുത്തുന്ന താരം കൂടിയാണ് അനാര്‍ക്കലി. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. അഡള്‍ട്ട് ചിത്രങ്ങള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. അത്തരം സിനിമകള്‍ കാണുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ലെന്നും കുട്ടിക്കാലത്ത് ഒക്കെ കണ്ടിട്ടുണ്ട് എന്നും താരം പറയുന്നത്. വേണമെങ്കില്‍ തനിക്ക് കള്ളം പറയാം രാവിലെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്നായിരുന്നു താരം പറയുന്നത്.. ചിത്രങ്ങള്‍ കാണുന്നത് അത്ര മോശം ആയി തോന്നുന്നില്ല എന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല തന്നെ കണ്ടാല്‍ മിയ ഖലീഫയുടെ ഛായയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു.

അതേസമയം നേരത്തെ തന്റെ ചെറുപ്പ കാലത്ത് സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ അനാര്‍ക്കലി പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരാള്‍ വന്ന് തനിക്ക് ചോക്ലേറ്റ് തരികയും ശേഷം ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആണ് താരം പറയുന്നത്.. സംഭവം വളരെ സങ്കടത്തോടെ വീട്ടില്‍ ചെന്ന് അവതരിപ്പിച്ചപ്പോള്‍ ഉമ്മ തന്നെ ആശ്വസിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തരത്തില്‍ ശക്തി നല്‍കി ഇരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതിനു ശേഷം എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതത്തില്‍ താന്‍ മാറുകയായിരുന്നു എന്നും താരം പറഞ്ഞിരുന്നു.