നിങ്ങൾക്കായി അൽപ്പം കൂടുതൽ കാണിക്കുന്നു,അനാർക്കലി മരക്കാറിന്റെ ഫോട്ടോഷൂട്ട് വൈറൽ

യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരം​ഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ.ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.ഇപ്പോളിതാ താരം പങ്കുവെച്ച ചിത്രം വൈറലാകുന്നു.

കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരി ആയി മാറിയ അനാർക്കലി വഫാര ഫാഷൻസിന് വേണ്ടി ചെയ്ത പുതിയ ഫോട്ടോഷൂട്ടിൽ അല്പം ഹോട്ടും ബോൾഡും ലുക്കിലാണ് എത്തിയിരിക്കുന്നത്.ആരാധകരെ മാത്രമല്ല സിനിമയിലെ സഹതാരങ്ങൾ ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചു കളഞ്ഞു അനാർക്കലി പുതിയ ഫോട്ടോസിലൂടെ.കുറച്ചു കൂടുതൽ ചർമ്മം എന്ന തലക്കെട്ടോടെ ആണ് താരം ഫോട്ടോ പങ്കുവെച്ചത്.സാനിയ ഇയ്യപ്പൻ അടക്കം ഉള്ള താരങ്ങൾ ഫോട്ടോക്ക് കമന്റ് ആയി എത്തി.

ഈ വർഷം ഒരു സിനിമയിൽ അഭിനയിച്ച താരം ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്.വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്.സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലിഅടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി.അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു.