കേരളത്തോട് വിവേചനമില്ല, കേരളത്തിന് നല്‍കുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണമെന്ന് ഗഡ്കരി

കേ​ന്ദ്ര​ത്തിന് കേ​ര​ള​ത്തോട് വി​വേ​ച​ന​മി​ല്ലെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​യി നടത്തിയ കൂ​ടി​ക്കാ​ഴ്ചയ്ക്ക് ശേഷമാണ് ഗഡ്കരിയുടെ പ്ര​സ്താ​വ​ന.ദേ​ശീ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കും. കേരളത്തോട് വിവേചനമില്ല, പരിഗണന മാത്രം കേരളത്തിന് നല്‍കുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വ് കേ​ര​ള​ത്തി​ൽ മൂ​ന്നോ നാ​ലോ മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. അതുകൊണ്ട് മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾക്ക് നൽകുന്നതിലും മൂ​ന്നി​ര​ട്ടി പ​ണം കേരളത്തിന് ന​ൽ​കു​ന്നു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച കാ​ര്യ​ങ്ങ​ളി​ൽ അ​ടു​ത്ത​മാ​സം ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​താ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗ​ഡ്ക​രി​യെ ക​ണ്ട​ത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ്‌ മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.