കർമ്മ ന്യൂസിനെതിരെ 50 പരാതികളെന്ന് പച്ചനുണ, യുവാവിന്റെ കള്ളവാർത്ത പൊളിച്ചടുക്കി പോലീസ്

കർമ്മ ന്യൂസിനെതിരെ നിരന്തരം കള്ളവാർത്തകൾ പ്രചരിപ്പിക്കുന്ന യുവാവിനെ പൊളിച്ചടുക്കി കേരള പോലീസ്. തലസ്ഥാനത്ത് കർമ്മ ന്യൂസിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്റ്റേഷൻ പരിധിയിൽ അൻപതോളം കേസുകൾ ചാനലിനെതിരെ നിലവിലുണ്ടെന്നായിരുന്നു അർജുൻ സി വനജ് എന്ന കണ്ണൂരുകാരൻ പടച്ചുവിട്ടത്. എന്നാൽ ഇതിന് വട്ടിയൂർക്കാവ് എസ്ഹെച്ഒ നൽകിയ മറുപടിയാകട്ടെ ചിരിയാണ്.

50 കേസോ, ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഏറെക്കാലം മുൻപ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിവാക്കുന്ന രീതിയിലുള്ള വാർത്ത നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. അല്ലാതെ മറ്റൊരു കേസും കർമ്മ ന്വേസിന്റെ പേരിൽ ഇല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. കേരളാ പോലീസിനെയും ഹൈക്കോടതിയേയും കർമ്മ ന്യൂസിനെയും ബന്ധപ്പെടുത്തി അർജുൻ സി വനജ് എന്ന കണ്ണൂർ കാരനായ യുവാവ് ഇതിന് മുൻപും വ്യാജവാർത്തകൾ ചെയ്തിരുന്നു. കർശന നടപടി സ്വീകരിക്കാൻ കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

കർമ്മ ന്യൂസ് 12 കോടി രൂപയ്ക്ക് നിയമ നടപടി നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി അർജുൻ സി വനജ് എന്ന യുവാവാണ്‌ വീണ്ടും നിയമ ലംഘനം നടത്തിയത്. ഇയാൾ കർമ്മ ന്യൂസിനെതിരേ ക്വട്ടേഷൻ കാമ്പൈൻ ചെയ്യുന്നത് ഇതാദ്യമല്ല. അർജുൻ സി വനജ് എന്ന യുവാവിന്റെ കള്ളത്തരങ്ങളും കല്ലുവയ്ച്ച നുണകളും പൊളിച്ചടുക്കുകയാണ്‌ ഇപ്പോൾ കേരളാ പോലീസ്.

ഈ യുവാവ് ചാനലിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു. ഹൈക്കോടതിയേയും കേരളാ പോലീസിനെയും വരെ അതിനായി വലിച്ചിഴച്ച് ക്രിമിനൽ പ്രവർത്തി ചെയ്യുന്നു. 12 കോടിക്ക് നിയമ നടപടി നേരിടുന്ന അർജുൻ സി വനജ് ഇപ്പോൾ പുതിയ കേസിലും പെട്ടു. കർമ്മക്ക് ഒന്നും ഒളിക്കാനില്ല. മറയ്ക്കാനില്ല. അനാവശ്യമായി എതിർക്കുന്നവരെ ഏതറ്റം വരെയും പോയി നേരിടും. ജനങ്ങളിൽ നിന്നും തിരസ്കരിക്കുന്ന വാർത്തകൾ. സാധാരണക്കാരുടെ വാർത്തകൾ.

നീതി നിഷേധം എല്ലാം കർമ്മ പുറത്ത് എത്തിക്കും. അതിന്റെ എതിരാളികൾ പട്ടികളേ പോലെ ഇതുപോലെ കിടന്ന് കുരച്ചാൽ ആകാശത്തേ സൂര്യ ചന്ദ്രന്മാരേ പോലെ കർമ്മ ന്യൂസ് തിളങ്ങുകയും ഉയരങ്ങളിൽ ഇരുന്ന് ഇത്തരം പട്ടികളേ നോക്കി ചിരിക്കുകയും ചെയ്യും. കർമ്മ്ക്കെതിരെ ഇതാദ്യമല്ല സൈബർ ആക്രമണം. കടൽ കടന്ന് വന്ന ഞങ്ങൾ കൈത്തോട് കണ്ട് ഭയക്കില്ല. ക്രിമിനലുകളേയും ക്വട്ടേഷൻ കാരേയും ജയിലിൽ പൂട്ടും. അവരെല്ലാം മുഖം ഇല്ലാത്തവർ ആണ്‌. മുഖമില്ലാത്തവരുടെ പൊയ് മുഖങ്ങൾ ഞങ്ങൾ വലിച്ചു കീറി ജനങ്ങൾക്ക് മുന്നിൽ ഇടും.

കർമ്മക്കൊപ്പം 50 ലക്ഷം ലൈക്കും സംബ്സ്ക്രൈബേഴ്സും, ഫോളേവേഴ്സും ഉണ്ട്. അര കോടി ആളുകൾ ഒപ്പമുണ്ട്. ദിവസം 75 ലക്ഷം പേർ പ്രേക്ഷകർ ഉണ്ട്. അവരോട് ഞങ്ങൾ ഉത്തരവാദിത്വം ഉള്ളവരാണ്‌. ഞങ്ങൾ കൂടുതൽ കൂടുതൽ ഉത്തരവാദിത്വത്തോടെ എതിർപ്പുകളേ അരിഞ്ഞ് തള്ളിയും ക്രിമിനലുകളേ തുറന്ന് കാട്ടിയും മുന്നോട്ട് പോകും.